ലോകേഷ് കനകരാജിന്റെ വിജയ് ചിത്രത്തെ കാത്തിരിക്കുകയാണ് ആരാധകര്‍. യുകെയിലടക്കമുളള വിദേശരാജ്യങ്ങളില്‍ വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബര്‍ 14നാണ് തമിഴ്‍നാട്ടില്‍ ബുക്കിംഗ് തുടങ്ങുക.ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.റിലീസിനു മുന്‍പ് താരപ്രൗഢമായ ചടങ്ങ് സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ദുബായ്‍ അടക്കമുള്ള പ്രദേശങ്ങള്‍ വിജയ് ചിത്രത്തിന്റെ പ്രി റിലീസ് ചടങ്ങ് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 43 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ആക്ഷന് പ്രധാന്യം നല്‍കുന്നതാണ് വിജയ് ചിത്രം ലിയോയെന്ന് നേരത്തെ ബാബു ആന്റണി ട്വീറ്റ് ചെയ്‍തിരുന്നു. തൃഷ നായികയായി എത്തുന്ന വിജയ് ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, മനോബാല, സാൻഡി മാസ്റ്റര്‍, മിഷ്‍കിൻ തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന കാഥാപാത്രങ്ങളാകുന്നുണ്ട്.