വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; പുതിയ പോസ്റ്റർ റിലീസായി

Date:

Share post:

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.നവംബർ രണ്ടാം വാരം ചിത്രം റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലംബൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ്.വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.എഡിറ്റർ: വി.ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ഫഹദ് പെഴ്മൂട്, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി.ജി.എം: പ്രദീപ് ടോം, സൗണ്ട് ഡിസൈൻ: രാജേഷ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, അനന്തകൃഷ്ണൻ, ആക്ഷൻ: റൺ രവി, സ്റ്റിൽസ്: ഷജിൽ ഒബ്സ്ക്യൂറ, അനീസ് ask, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, ടൈറ്റിൽ: രാഹുൽ രാജ്, ഡിസൈൻ: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...