കൊല്ലം| വള്ളിക്കാവില്‍ വിദേശ വനിതയ്ക്ക് നേരെയും ലൈംഗീക പീഡനം. മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ആലുംകടവ് ചെറിയഴീക്കല്‍ പന്നിശ്ശേരില്‍ നിഖില്‍, ചെറിയഴീക്കല്‍ അരയശ്ശേരില്‍ ജയന്‍ എന്നിവരാണു പിടിയിലായത്.
രണ്ടാഴ്ച മുന്‍പ് എത്തിയ 44 വയസുകാരി ആശ്രമത്തിനു പുറത്തെ ബീച്ചിലിരിക്കെ പ്രതികള്‍ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണു പരാതി. ഈ മാസം എട്ടിനു സ്വദേശത്തേക്കു മടങ്ങാനിരിക്കുകയായിരുന്നു യുവതി.