തിറയാട്ടം എന്ന മലബാറിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം നാളെ തിയേറ്ററിലേക്ക്

Date:

Share post:

തെയ്യം പശ്ചാത്തലമാക്കിയുളള ചിത്രമാണ് തിറയാട്ടം.
വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.
കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്  സജീവ് തന്നെയാണ്.  ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസർ വിനീത തുറവൂർ.
താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താള നിബിഡമായ പ്രണയകഥ പറയുന്ന ചിത്രത്തിൽ പ്രണയം,രതി, ജീവിതകാമനകൾ.. എല്ലാം വരച്ചു കാട്ടുന്നു.ജിജോ ഗോപിയുടെ നായകവേഷം അതി സങ്കീർണ്ണമായ, മാനങ്ങളിലൂടെയാണ് ഫ്രെയിമിൽ പകർത്തപ്പെടുന്നത്.
ജിജോ ഗോപി,അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ,നാദം മുരളി,ടോജോ ഉപ്പുതറ,തായാട്ട് രാജേന്ദ്രൻ,സുരേഷ് അരങ്ങ്,മുരളി,ദീപക് ധർമ്മടം,ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം,രവി ചീരാറ്റ,ശിവദാസൻ മട്ടന്നൂർ,അജിത് പിണറായി,കൃഷ്ണ,ഗീത,ഐശ്വര്യ,സുൽഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് മാധവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ  പ്രമോദ് പയ്യോളി. അസോസിയേറ്റ് ഡയറക്ടർ സോമൻ പണിക്കർ. അസിസ്റ്റന്റ്ഡയറക്ടേഴ്സ് ടോണി തോമസ്, ധനേഷ് വയലാർ.ചീഫ് കോഡിനേറ്റർ സതീന്ദ്രൻ പിണറായി. അസോസിയേറ്റ് ക്യാമറമാൻ അജിത്ത് മൈത്രയൻ.
എഡിറ്റർ  രതീഷ് രാജ്. സൗണ്ട് ഡിസൈനർ വൈശാഖ്
ശോഭൻ. സൂപ്പർവൈസിംഗ് സൗണ്ട് എഡിറ്റർ രംഗനാഥ് രവി. കോസ്റ്റും വാസു വാണിയംകുളം, സുരേഷ് അരങ്ങ്.ചമയം  ധർമ്മൻ പാമ്പാടി, പ്രജി.ആർട്ട്‌ വിനീഷ് കൂത്തുപറമ്പ്.മഴ മുകിൽ മാല ചാർത്തിഎന്ന ഗാനം എഴുതിയിരിക്കുന്നത് നിതിൻ കെ  ചെറിയാനാണ്. ഈ ഗാനത്തിന്റെ  സംഗീതവും  ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും  എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു.

 

ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണൻ, റീജ,നിത്യ മാമൻ, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റെജിമോൻ കുമരകം. ആക്ഷൻ ബ്രൂസിലി രാജേഷ്. കൊറിയോ ഗ്രാഫി അസ്നേഷ്. ഓർക്കസ്ട്രേഷൻ കമറുദ്ദീൻ കീച്ചേരി. ഡിസൈൻസ് മനു ഡാവിഞ്ചി. തിറയാട്ടം എന്ന ചിത്രം ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് തിയേറ്ററിൽ എത്തിക്കുന്നു.
പി ആർ ഒ എം കെ ഷെജിൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...