ഒറ്റയാൻ ചിത്രത്തിന്‍റെ വീഡിയോ ഗാനം റിലീസായി

Date:

Share post:

നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന കെ എൽ-58 S-4330 ഒറ്റയാൻ” എന്ന സിനിമയുടെ വീഡിയോ ഗാനം റിലീസായി.അനീഷ് ലാൽ എഴുതിയ വരികൾക്ക് അനൂപ് അനിരുദ്ധൻ സംഗീതം പകർന്ന് ഇഷാൻ ദേവ് ആലപിച്ച” അരികിലൊരാൾ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സിനിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവൻ, സന്തോഷ് കീഴാറ്റൂർ,നസീർ നാസ്, അൻസിൽ റഹ്മാൻ, നിർമ്മൽ പാലാഴി,തൽഹത് ബാബ്സ്,അരിസ്റ്റോ സുരേഷ്,മട്ടനൂർ ശിവദാസ്,ഗീതികഗിരീഷ്,കാർത്തിക് പ്രസാദ്,മേഘ്ന എസ് നായർ,അഞ്ജുഅരവിന്ദ്,
സരയൂ ,നീന കുറുപ്പ്,കണ്ണൂർ ശ്രീലത,തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖ ബാല താരങ്ങളായപ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ അഭിനയിക്കുന്നു.
കനക രാജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു.സുനിൽ കല്ലൂർ എഴുതിയ വരികൾക്ക്
അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു.എഡിറ്റിംഗ്-പി സി മോഹനൻ.പ്രൊഡക്ഷൻ കൺട്രോളർ-നസീർ കൂത്ത്പറമ്പ്,കല-വിനീഷ് കൂത്തുപറമ്പ്,മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനർ-റഷിന സുധി,വസ്ത്രാലങ്കാരം-ബാലൻ പുതുക്കുടി,സ്റ്റിൽസ്-അജിത് മൈത്രജൻ,ഡിസൈൻ- സത്യൻസ്, പശ്ചാത്തല സംഗീതം-സച്ചിൻ ബാലു,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, അസോസിയേറ്റ് ഡയറക്ടർ-ഷിംസി വിനീഷ്, പ്രമോദ് പയ്യോളി,ജിനിൻ മുകുന്ദൻ, കൊറിയോഗ്രാഫർ-അർച്ചന റാം,സ്റ്റുഡിയോ- ചലച്ചിത്രം.ഒക്ടോബർ പതിമൂന്നിന് കെ എൽ-58 S-4330 ഒറ്റയാൻ”പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...