സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി.
പൂർണ്ണമായും ഒരു പ്രണയ ചിത്രത്തിൻ്റെ രസക്കൂട്ടുകൾ ചേർത്തിറങ്ങിയിരിക്കുന്ന ഈ ട്രയിലർ ഇതിനകം സോഷ്യൽ മികച്ച പ്രതികരണവുമായി വൈറലായിരിക്കുന്നു.
യൂത്തിൻ്റെ ചിത്രമായി ഇതിനകം ശ്രദ്ധ നേടിയ ഈ ചിത്രം ഹൃദയഹാരിയായ ഒരു പ്രണയകഥയാണു പറയുന്നത്. വലിയ മുതൽ മുടക്കോടെ എത്തുന്ന ഒരു ചിത്രം കൂടിയാണിത്.
.
യൂത്തിൻ്റെ ചിത്രമായി ഇതിനകം ശ്രദ്ധ നേടിയ ഈ ചിത്രം ഹൃദയഹാരിയായ ഒരു പ്രണയകഥയാണു പറയുന്നത്. വലിയ മുതൽ മുടക്കോടെ എത്തുന്ന ഒരു ചിത്രം കൂടിയാണിത്.
പുതുമുഖമായ രഞ്ജിത്ത് സജീവ് ആണ് ഈ ചിത്രത്തിലെ നായകൻ.ഏറെ പ്രതീക്ഷ അർപ്പിക്കാൻ പോരുന്ന ഒരു നടനേക്കൂടി ഈ ചിത്രത്തിലൂടെ മലയാള സിനിമക്കു ലഭിക്കുമെന്നുറപ്പ്.
നെഹാനസ്നിൻ എന്ന പുതുമുഖമാണ് നായികയായി എത്തുന്നത്.
സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, കാർത്തിക്ക് ശങ്കർ, ജാസിം, ഷമീർ (ടീം ചൂരൽ ) അംബി.അബു സലിം ,സനൂപ് കുമാർ, വിഷ്ണു അഴീക്കൽ, (കടൽ മച്ചാൻ ) ആഷിക്ക് ഖാലീദ്, സച്ചിൻ ശ്യാം ,ശീ ധന്യ, മനോഹരി ജോയ് ,ആതിരാ പട്ടേൽ, ചാലി പാലാ,
സരസ ബാലുശ്ശേരി, സുർജിത്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.മൂന്നു സംഗീത സംവിധായകർ ഈ ചിത്രത്തിലുണ്ട്.പ്രകാശ് അലക്സ്, നിഹാൽ, വിമൽ എന്നിവർ.
സുഹൈൽ കോയയുടേതാണു വരികൾ.
ഛായാഗ്രഹണം – ഷാരോൺ ശ്രീനിവാസ്.
ഫ്രൈഡേ ഫിലിം ഹനസ്,ഇൻ അസോസിയേഷൻ വിത്ത് ഫ്രാഗ്രന്റ നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഈ ചിത്രം ജനവരി പന്തണ്ടിന് പ്രദർശനത്തിനെത്തുന്നു.പിആര്‍ഒ വാഴൂർ ജോസ്
ഖൽബിന്‍റെ ട്രയിലർ പുറത്തിറങ്ങി
Date:
Share post: