യുവനടി സ്വാസികയെ പ്രധാന കഥാപാത്രമാക്കി ലാൽ ബിജോ കഥയെഴുതി സംവിധാനം ചെയ്യുന്ന “വമ്പത്തി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റീലീസായി.ഫിലിം ഫോറസ്റ്റ് പ്രൊഡക്ഷൻസിന്റെ
ബാനറിൽ സൂരജ് വാവ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിർവ്വഹിക്കുന്നു.ലാൽ ബിജോ, അഷ്റഫ് മുഹമ്മദ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.റഫീഖ് അഹമ്മദ്, ബാപ്പു വെളിപ്പറമ്പ്,
വിമൽ ദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-പ്രജേഷ് പ്രകാശ്.പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല- ദേവൻ കൊടുങ്ങല്ലൂർ,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്,സ്റ്റിൽസ്-സാസ് ഹംസ,പോസ്റ്റർ ഡിസൈൻ-സ്പെൽ സൗണ്ട് സ്റ്റുഡിയോ.
മലപ്പുറത്ത് നവംബർ 28-മുതൽ ചിത്രീകരണം ആരംഭിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.
സ്വാസികയുടെ പുതിയ ചിത്രമായ വമ്പത്തിയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
Date:
Share post: