മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായ ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റംബാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു.
വലിയ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു കാറിൻ്റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ.ഒരു കൈയ്യിൽ തോക്കും, മറുകയ്യിൽ ചുറ്റികയുമായി നിൽക്കുന്ന പടത്തോടെയാണ് റം ബാൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.
എന്തും നേരിടാൻ തയ്യാറായ പൗരുഷത്തിൻ്റെ പ്രതീകമായിത്തന്നെയാണ് മോഹന്‍ലാല്‍ കഥാപാത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.എട്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് ജോഷി – മോഹൻലാൽ ചിത്രമൊരുങ്ങുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ജോസാണ്.
ചെമ്പോക്കി മോഷൻ പിക്ച്ചേർസ്, ഐൻസ്റ്റിൻ മീഡിയാ പ്രസന്റ്സ് നെക്ക് സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക് പോൾ, ശൈലേഷ്.ആർ.. സിങ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വലിയ മുടക്കുമുതലിൽ ഒരുക്കുന്ന ഒരു പാൻ ഇന്ത്യന്‍ ചിത്രമായിരിക്കുമിത്.മലയാളത്തിനു പുറമേ, ബോളിവുഡിലെയും, വിദേശചിത്രങ്ങളിലെ അഭിനേതാക്കളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ചിത്രം ബഹുഭൂരിപക്ഷവും ചിത്രീകരിക്കുന്നത് അമേരിക്കയിലാണ്.കുറച്ചു ഭാഗങ്ങൾ കേരളത്തിലുമുണ്ട്.സായ്കുമാർ – ബിന്ദു പണിക്കർ ദമ്പതിമാരുടെ മകൾ കല്യാണി പണിക്കരാണ് ഈ ചിത്രത്തിലെ നായിക –
ഓസ്ട്രേലിയായിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് കല്യാണി പണിക്കർ അഭിനയരംഗത്തെത്തുന്നത്.സംഗീതം – വിഷ്ണുവിജയ്, ഛായാഗ്രഹണം – സമീർ താഹിർ,എഡിറ്റിംഗ് – വിവേക് ഹർഷൻ,
നിർമ്മാണ നിർവ്വഹണം – ദീപക് പരമേശ്വരൻ,പിആര്‍ഒ
വാഴൂർ ജോസ്.