ഷൈൻ നിഗത്തിന്‍റെ ഖുർബാനിയുടെ ടീസർ പുറത്തിറങ്ങി

Date:

Share post:

ആർ.ഡി.എക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ഷെയ്ൻ നിഗത്തിന്‍റെ പുതിയ ചിത്രമാണ് കുര്‍ബാനി.ഈ ചിത്രത്തിൻ്റെ ആദ്യ ടീസറാണ് പുറത്തുവന്നിരിക്കുന്നത്.യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലുളള ലൗ സ്റ്റോറിയാണ് ചിത്രമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്.നവാഗതനായ ജിയോവി’ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്.യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ആർഷാചാന്ദ്‌നി ബൈജുവാണ് നായികയായി ചിത്രത്തിലെത്തുന്നത്.
മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്, മധുര മനോഹര മോഹം, രാമചന്ദ്രബോസ്& കമ്പനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ആർഷാ ചാന്ദ്നി ബൈജു.ചാരുഹാസൻ,
സൗബിൽ ഷാഹിർ, ജോയ് മാത്യു, ഹരിശ്രീ അശോകൻ ഹരീഷ് കണാരൻ,, ജയിംസ് ഏല്യാ, ശീജിത്ത് രവി, കോട്ടയം പ്രദീപ്, സജി പ്രേംജി, ഇൻഡ്യൻ, സുധി കൊല്ലം, അജയ് മാത്യ നന്ദിനി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഗാനങ്ങൾ എഴുതിയിരിക്കുന്നത് കൈതപ്രം, മനു മഞ്ജിത്ത്, അജീഷ് ദാസൻ എന്നിവരാണ്.ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുനോജ് വേലായുധനാണ്.സൈനുദ്ദീനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.ഷെമീജ് കൊയിലാണ്ടിയാണ് പ്രൊഡക്ഷൻ കൺട്രോളർ.വർണ്ണ ചിത്ര റിലീസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.പിആര്‍ഒ വാഴൂർ ജോസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...