സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പി ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
രമാജോര്‍ജ്ജ് അബ്ദുൽ സമദ് എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ .പി. ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് പി.ആർ.ഒ മാര്‍
മിസ്റ്റര്‍ ഹാക്കറിന്‍റെ ടീസര്‍ പുറത്ത്
Date:
Share post: