എയര്‍ഫോഴ്സ് പൈലറ്റിന്‍റെ വേഷത്തില്‍ കങ്കണ :ആക്ഷന്‍ ചിത്രം തേജസിന്‍റെ ടീസര്‍ പുറത്തുവിട്ടു

Date:

Share post:

 

കങ്കണ എയർഫോഴ്സ് പൈലറ്റിന്റെ വേഷത്തില്‍ എത്തുന്ന ആക്ഷന്‍ ചിത്രമായി തേജസിന്‍റെ ടീസര്‍ പുറത്തുവിട്ടു. ഒക്ടോബർ 20 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഇതിന് മുന്നോടിയായി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തുവിട്ടത്. സർവേഷ് മേവാര രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് ‘തേജസ്’.തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ എത്തുന്നത്.

വിമാനം പറത്താന്‍ പോകുന്ന കങ്കണയുടെ കഥാപാത്രമാണ് ടീസറില്‍. ഏയര്‍ഫോഴ്സ് ഡേയില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിടും. ആര്‍എസ്വിപി മൂവീസ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഏതാണ്ട് മൂന്ന് കൊല്ലം മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രം കോവിഡ് പ്രതിസന്ധികളായല്‍ വൈകുകയായിരുന്നു. ഉറി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും ആര്‍എസ്വിപി മൂവീസാണ്.കങ്കണ നായികയായി അടുത്തായി എത്താനുള്ള ചിത്രം ‘എമര്‍ജന്‍സി’യാണ്. കങ്കണ തന്നെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. ശ്രേയസ് തൽപാഡെ, അനുപം ഖേർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അടിയന്തരാവസ്ഥ കാലമാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...