ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു.ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്.മലയോര പശ്ചാത്തലത്തിലൂടെ ‘ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
ആൻ്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കട്ടപ്പന പട്ടണത്തിൽ മുപ്പതു കിലോമീറ്ററോളം അകലെചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.

വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി.
ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നുവിളയിക്കുന്ന അദ്ധ്വാനികളായ കർഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെബന്ധങ്ങൾക്കും, മൂല്യങ്ങൾക്കുംപ്രാധാ ധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം.
പൂർണ്ണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾ നൽകിക്കൊണ്ട്, അവരുടെ വികാരവിചാരങ്ങൾക്കൊപ്പമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം.
രണ്ടു കുടുംബങ്ങൾക്കിടയിലൂടെ മൂന്നു പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

അനഘ മരുതോരയാണ് ( ഭീഷ്മപർവ്വം ഫെയിം)
ബാബുരാജും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നു.
രൺജി പണിക്കർ ,ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ – രാജേഷ് പിന്നാടൻ’ സംഗീതം – കൈലാസ്, ഛായാഗ്രഹണം – ലൂക്ക് ജോസ്’
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള.കലാസംവിധാനം -അരുൺ ജോസ്.മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻകോസ്റ്റ്യം -ഡിസൈൻ അരുൺ മനോഹർ,ക്രിയേറ്റീവ് ഡയറക്ടർ,ദിപിൽ ദേവ്.-ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി.പ്രൊഡക്ഷൻ ഹെഡ് – അനിതാ രാജ് കപിൽ.ഡിസൈൻ – എസ് തറ്റിക്ക് കുഞ്ഞമ്മ,പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ.സി.ജെ.ഇടുക്കിയുടെ ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം.എല്ലാവിധ ആ കർഷക ഘടകങ്ങളും കോർത്തിണക്കിയ ഈ ചിത്രം ക്രിസ്തുമസിന് തീയേറ്ററിലെത്തും.പിആര്‍ഒ വാഴൂര്‍ ജോസ്