വാഴ ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

Date:

Share post:

ജയ ജയ ജയ ജയ ഹേ ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു.”ഗൗതമിന്റെ രഥം “എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന “വാഴ “-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-എന്ന ചിത്രത്തിനു വേണ്ടിയാണ് വിപിൻ ദാസ് രചനനിർവ്വഹിച്ചിരിക്കുന്നത്.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന “വാഴ” – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുട ആരംഭിച്ചു. സംവിധായകൻ വിഷ്ണു മോഹൻ,നടൻദേവ് മോഹൻ എന്നിവർ ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചിപ്പോൾ വിപിൻ ദാസ് ഫസ്റ്റ് ക്ലാപ്പടിച്ചു.വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസ് ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം,പി ബി അനീഷ്,ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്നവാഴ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവ്വഹിക്കുന്നു.സംഗീതം-അങ്കിത് മേനോൻ,എഡിറ്റർ-കണ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,കല-ബാബു പിള്ള,മേക്കപ്പ്-സുധി സുരേന്ദ്രൻ,കോസ്റ്റ്യൂസ്-അശ്വതി ജയകുമാർ,സ്റ്റിൽസ്-അമൽ ജെയിംസ്,പരസ്യക്കല-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ-@സാർക്കാസനം, സൗണ്ട്-എം ആർ രാജാകൃഷ്ണൻ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്തിപുലം,പി ആർ ഒ-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...