വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു.
മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ മാതാവും മൂത്ത മകനും തമ്മിലുള്ള ആത്മ ബന്ധത്തിൻ്റെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഹൃദയഹാരിയയ ഒരു കുടുംബ ചിത്രമാണിത്.നവാഗതനായ
അത്തിക്ക് റഹ് മാൻവാടിക്കലാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.ഫെബ്രുവരി ഇരുപത്തിയെട്ട് ബുധനാഴ്‌ച്ച കൽപ്പ റ്റക്കടുത്ത് പിണങ്ങോട് കാവു മന്തം എന്ന സ്ഥലത്ത്
അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ’തരിയോട് പഞ്ചായത്തു പ്രസിഡൻ്റ് വി.ജി. ഷിബുവിൻ്റെ സാന്നിദ്ധ്യത്തിൽ ഫാദർ മാത്യു മുക്കാട്ടുകാവുങ്കൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണമാരംഭിച്ചത്.
നൗഷാദ് ആലത്തൂർ, സംവിധായകൻ ശരത്ചന്ദ്രൻ വയനാട് എന്നിവർ ചേർന്ന് സംവിധായകൻ റഹ്മാന് തിരക്കഥ കൈമാറി.
പ്രശസ്ത നടി ലാലി.പി.എം.ആദ്യ രംഗത്തിൽ അഭിനയിച്ചു.
കുമ്പളങ്ങി നൈറ്റ് സിലൂടെ രംഗത്തെത്തിയ ലാലി പിന്നീട് മോഹൻകുമാർ ഫാൻസ്, രണ്ടായാരത്തി പതിനെട്ട്, മാംഗോ മുറി, തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു.
അനുപ് മേനോൻ , നവാസ് വള്ളിക്കുന്ന്, അൻസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഗാനങ്ങൾ – ബാബുവാപ്പാട്, കെ.ജെ. മനോജ്.സംഗീതം – സന്തോഷ് കുമാർ,
ഛായാഗ്രണം -സുരേഷ് റെഡ് വൺ.പിആര്‍ഒ വാഴൂര്‍ ജോസ്