ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം ലക്കി ഭാസ്കറിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു: പ്രതീക്ഷയോടെ സിനിമലോകം

Date:

Share post:

 

ദുൽഖർ സൽമാന്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം “ലക്കി ഭാസ്കർ” ഷൂട്ടിംഗ് ആരംഭിച്ചു. ധനുഷിന്‍റെ വന്‍ വിജയം നേടിയ വാത്തി ഒരുക്കിയ വെങ്കി അറ്റ്ലൂരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. സീത രാമത്തിന് ശേഷം അന്യഭാഷയിലെ ദുൽഖർ സൽമാന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
ഒരു സാധാരണക്കാരനായ മനുഷ്യന്‍ അസാധ്യമായ നേട്ടങ്ങള്‍ കൈവരിക്കുന്നതാണ് കഥ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ഹൈദരാബാദില്‍ ചിത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പൂജയോടെയാണ് ചിത്രം ആരംഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.അതേ സമയം ദുല്‍ഖര്‍ നായകനായി അവസാനം പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്‍ക്ക് റിലീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...