സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ രണ്ടാമതു ചിത്രം അനൗണ്‍സ് ചെയ്തു

Date:

Share post:

ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ തന്നെ അടുത്ത ചിത്രമായ സമൻസ് എന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തി നിര്‍മ്മാതാക്കള്‍.കോഴിക്കോട്ടെ മുക്കത്തായിരുന്നു കൗതുകമായ ചടങ്ങ് നടന്നത്.സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ ദാസ് ,ആൻ സരിഗ ആൻ്റണി എന്നിവർ നിർമ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ഒന്നര മാസക്കാലത്തിലേറെ
യായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം മുക്കം’ കോഴി’ക്കോട് ഭാഗങ്ങളിലായി നടന്നു വരികയാണ്.സൈജു കുറുപ്പ് ,അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.

ആൻ സരിഗ-സംവിധായിക.

തങ്ങളുടെ രണ്ടാമതു ചിത്രമായ സമൻസ് സംവിധാനം ചെയ്യുന്നത് സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ ആൻ സരിഗ ആൻ്റണിയാണ്.ഹൈവേ റസിഡൻസി ഓഡിറ്റോറിയത്തിൽ അഭിലാഷം സിനിമയുടെ ആഭിനേതാക്കളും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ എം.പത്മകുമാറാണ് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായ മാലിന്യ മുക്ത കേരളം എന്നപരിപാടിയുടെ ഇടയിൽ പൊതുജന പങ്കാളിത്തവും ഉറപ്പിച്ചാണ് ഈ ചടങ്ങ് നടന്നതെന്നത് ഏറെ പുതുമയുള്ളതായി.

പ്രശസ്ത സംവിധായകനായ വിനയൻ്റെ മകനും വിനയൻ സംവിധാനം ചെയ്ത് വലിയ വിജയം നേടിയ ആകാശഗംഗഎന്ന ചിത്രത്തിൻ്റെ രണ്ടാം പതിപ്പായ ആകാശഗംഗ2
എന്ന ചിത്രത്തിൽ നായകനുമായിരുന്ന വിഷ്ണുപത്തൊമ്പതാം
നൂറ്റാണ്ട് എന്ന ചിത്രത്തിൽ കണ്ണൻ കുറുപ്പ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.പൂർണ്ണമായും സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

വിഷ്ണുവിനു പുറമേ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.മറ്റഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ ഉടൻ പുറത്തുവിടുെമെന്ന് നിർമ്മാതാക്കളിൽ ഒരാളായ ശങ്കർ ദാസും വ്യക്തമാക്കി.

മാർച്ചുമാസത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ദുബായിലും പാലക്കാട്ടുമായി പൂർത്തിയാകും.
അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സെയ്ബാ, സൈജു ക്കുറുപ്പ് ,തൻവി റാം, ഛായാഗ്രാഹകൻ സജാദ് കാക്കു, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ വി.പി., എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
നിർമ്മാണ നിർവ്വഹണം -രാജൻ ഫിലിപ്പ് .

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...