മാളികപ്പുറം എന്ന ചിത്രത്തിലെ ബാലതാരം ദേവനന്ദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൊറർ ഫാന്‍റസി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മറ്റ് നിരവധി കുട്ടികളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തുവന്നു. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായെത്തുന്നത് ദേവനന്ദയാണ്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു.
ഓഗസ്റ്റ് 19 ന് പട്ടാമ്പിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മാളികപ്പുറം താരം ദേവാനന്ദയുടെ ഗു വിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു
Date:

Share post: