പുലിമട
എ.കെ.സാജൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് പുലിമട കഥ. ജോജു ജോർജും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ത്രില്ലറായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ വിവാഹത്തെയും തുടർന്നുള്ള അപ്രതീക്ഷിത സംഭവവികാസങ്ങളെയും ചുറ്റിപ്പറ്റിയാണ്. ലാന്റ് സിനിമാസിന്റെയും ഐൻസ്റ്റീൻ മീഡിയയുടെയും ബാനറിൽ ഐൻസ്റ്റീൻ സാക്ക് പോളും ദാമോദരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ബാലചന്ദ്ര മേനോൻ, ലിജോമോൾ ജോസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, കൃഷ്ണ പ്രഭ, സോന നായർ, ജിയോ ബേബി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷനാണ്. ചിത്രം നെറ്റ്ഫിൽക്സിലൂടെ നവംബർ 23 റിലീസ് ചെയ്യും
ചാവേര്‍
ഒരു യുവാവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട നാലംഗ സംഘത്തെ ചുറ്റിപ്പറ്റിയുളള സിനിമയാണ് ചാവേര്‍. കുഞ്ചാക്കോ ബോബന്‍ മുഖ്യവേഷത്തിലെത്തുന്ന ചാവേർ നവംബർ 24 മുതൽ സോണി ലൈവിൽ സ്ട്രീം ചെയ്യും.
അടി
ഷൈന്‍ടോം ചാക്കോയും അഹാന കൃഷ്ണയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് അടി.സജീവ് എന്ന ചെറുപ്പക്കാരന്‍റെ വിവാഹദിനത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.അടി നവംബർ 24 മുതൽ സീ ഫൈവില്‍ സ്ട്രീം ചെയ്യും.