സസ്പെന്‍സ് ത്രില്ലര്‍ അസ്ത്രയുടെ ലിറിക്കല്‍ ഗാനം ഇന്ന് വൈകിട്ട് പുറത്തിറങ്ങി. സെപ്റ്റംബര്‍ 29നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.ശനിയാഴ്ച വൈകിട്ട് ഗുരുവായൂര്‍ പങ്കജ് റെഡിഡന്‍സി ഹോട്ട് കിച്ചന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും,സർക്കിൾ ഇൻസ്‌പെക്ടർ പ്രേമാ നൻദ്,അമിത് ചക്കാലക്കൽ, സുഹാസിനി കുമരൻ,സംഘവി,രേണു സൗന്ദർ,
സന്ധ്യ മനോജ്,സന്തോഷ് കീഴാറ്റൂർ, അബുസലിം,ശിവജി ഗുരുവായൂർ, ജയകൃഷ്ണൻ, തിരക്കഥാകൃത്തുകളായ വിനു കെ മോഹൻ. ജിജുരാജ് തുടങ്ങിയവരും പങ്കെടുത്തു.പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീനന്ദ് കല്ലാട്ടും ചേർന്ന് നിർമ്മിക്കുകയും ആസാദ് അലവിൽ സംവിധാനം നിർവ്വഹിക്കുകയും ചെയ്യുന്ന ചിത്രമാണ് അസ്ത്ര.
അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, സുഹാസിനി കുമരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എം കെ ഷെജിനാണ് ചിത്രത്തിന്‍റെ പിആര്‍ഒ