റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയത്തെ അവതരിപ്പിക്കുന്നു. രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.
താൾ എന്ന ക്യാമ്പസ് ചിത്രത്തിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,
വിവിയ ശാന്ത്, അരുൺകുമാർ,
മറീന മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ
ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ,
കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.