ആസിഫ് അലിയുടെ പുതിയ ചിത്രമായ ”എ രഞ്ജിത്ത് സിനിമ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Date:

Share post:

ആസിഫ് അലിയുടെ പുതിയ ചിത്രമായ ”എ രഞ്ജിത്ത് സിനിമ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.പൃഥ്വിരാജ് സുകുമാരൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്,സൂരാജ് വെഞ്ഞാറമൂട്, ബിജു മേനോൻ, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ് പെപ്പെ തുടങ്ങി പ്രമുഖ താരങ്ങളും പങ്കുവെച്ചു. ചിത്രത്തിലെ വനിത താരങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ മഞ്ജു വാര്യര്‍ റിലീസ് ചെയ്തു.ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “എ രഞ്ജിത്ത് സിനിമ”.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ഫാമിലി ത്രില്ലർ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ, ജെ.പി (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ്,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-അഖിൽ രാജ് ചിറയിൽ, കോയാസ്,മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-വിപിൻദാസ്, സ്റ്റിൽസ്-നിദാദ്, ശാലു പേയാട്, പരസ്യകല-കോളിൻസ് ലിയോഫിൽ,പി ആർ ഒ-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...