വിജയ് ആന്‍റണി നായകനാകുന്ന ഹിറ്റ്‌ലറിന്‍റെ ഫസ്റ്റ് ലുക്ക് റിലീസായി

Date:

Share post:

 

വിജയ് ആന്റണിയെ നായകനാക്കി സംവിധായകൻ ധന ഒരുക്കുന്ന ഹിറ്റ്‌ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.ആറ് സിനിമകൾ വിജയകരമായി നിർമ്മിച്ച ചെന്തൂർ ഫിലിം ഇന്റർനാഷണലാണ്, വിജയ് ആന്റണിയെ നായകനാക്കി ഏഴാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്തൂർ ഫിലിം ഇന്റർനാഷണൽ ടി ഡി രാജയും ഡി ആർ സഞ്ജയ് കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വിജയ് ആന്റണിക്കൊപ്പം ‘കൊടിയിൽ ഒരുവൻ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഇതേ പ്രൊഡക്ഷൻ ഹൗസ് നേരത്തെ നിർമിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.റിയ സുമൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഗൗതം വാസുദേവൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഹിറ്റ്‌ലർ, പൂർണ്ണമായും കൊമേർഷ്യൽ ഘടകങ്ങൾ ചേർന്ന ഒരു ആക്ഷൻ-ത്രില്ലറാണ്, സംവിധായകൻ ധന മനോഹരമായ പ്രണയത്തോടുകൂടിയ നിരവധി അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും ടേണുകളും ഉപയോഗിച്ച് തിരക്കഥ ഒരുക്കിയിരിക്കുന്നു.
ഒരു സാധാരണക്കാരന്റെ കലാപവും സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടവുമാണ് ‘ഹിറ്റ്ലറുടെ’ കാതൽ. ‘ഹിറ്റ്‌ലർ എന്നത് ഒരു വ്യക്തിയുടെ പേരായിരിക്കാം, എന്നാൽ അത് ഇന്ന് സ്വേച്ഛാധിപത്യത്തിന്റെ പര്യായമായി മാറിയിരിക്കുന്നു’ എന്ന് നിർമ്മാതാക്കൾ പറയുന്നു. അതിനാൽ, അത് തലക്കെട്ടായി അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു.ഹിറ്റ്ലറിന്റെ കഥയും സംവിധാനവും ധന നിർവഹിക്കുന്നു. ഡി ഓ പി: നവീൻ കുമാർ, മ്യൂസിക് :വിവേക് -മെർവിൻ, ആർട്ട്: സി.ഉദയകുമാർ, എഡിറ്റർ : സംഗതമിഴൻ.ഇ, ലിറിക്‌സ് :കാർത്തിക നെൽസൺ,ധന, കാർത്തിക്, പ്രകാശ് ഫ്രാൻസിസ്, കൊറിയോഗ്രാഫി : ബ്രിന്ദാ, ലീലാവതി, സ്റ്റണ്ട് : മുരളി, കോസ്റ്റ്യൂം ഡിസൈനർ : അനുഷ.ജി, സ്റ്റിൽസ്: അരുൺ പ്രശാന്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...