ഇത്തവണത്തെ ഓണാഘോഷത്തിന് പകിട്ട് പകരാന് താരരാജാക്കന്മാരുടെ സിനിമ മുതല് ചെറുകിട സിനിമകള് വരെ അങ്കത്തട്ടിലെത്തുന്നു.ഓണത്തിന് മാറ്റരുക്കുന്നതില് ഇക്കുറി വന് ബജറ്റ് സിനിമ ഉണ്ട് എന്നതാണ് പ്രത്യേക. ഇത്തവണത്തെ ഓണം മലയാളി പ്രേക്ഷകരെ സിനിമാതീയേറ്ററുകളില് പിടിച്ച് ഇരുത്തും.മോഹന്ലാല്, ദുല്ഖര് സല്മാന് എന്നിവര്ക്കൊപ്പം പലതാരങ്ങളുടെ സിനിമകളും ഓണാഘോഷത്തിന് ഒപ്പം കൂടും.ഓരോ ഓണാകാലത്തും വമ്പന്ഹിറ്റുകളാണ് ബോക്സോഫീസില് സംഭവിക്കാറുളളത്.
ദൃശ്യം, ദൃശ്യം -2, ട്വൽത്ത് മാൻ എന്നീ സിനിമകൾക്കു ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന റാം ഓണത്തിന് തീയേറ്റര് എത്തും. ആക്ഷന് ത്രില്ലര് വിഭാഗത്തില്പ്പെടുന്ന റാമിന്റെ രചനയും ജീത്തുവാണ് നിർവഹിച്ചിരിക്കുന്നത്. തെന്നിന്ത്യൻ നായിക തൃഷയാണ് ചിത്രത്തിൽ മോഹൻലാലിന് ജോഡിയാകുന്നത്. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്കുമാര്, ആദില് ഹുസൈന്, വിനയ് ഫോര്ട്ട്, ദുര്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും ചിത്രത്തില് അണിനിരക്കുന്നുണ്ട്. രണ്ടു ഭാഗമായി ഒരുക്കുന്ന ചിത്രത്തിൻ്റെ ഒന്നാം ഭാഗമായിരിക്കും ഓണക്കാലത്ത് എത്തുന്നത്. ഹോളിവുഡ് സ്റ്റൈലിൽ വലിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.
കിംഗ് ഓഫ് കൊത്ത
ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് കിംഗ് ഓഫ് കൊത്ത. മലയാളത്തിൻ്റെ ഹിറ്റ്മേക്കർ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നു നിർമിക്കുന്ന മാസ് ഗ്യാങ്സ്റ്റർ ചിത്രം ആക്ഷനു വളരെ പ്രധാന്യം കൊടുത്താണ് ഒരുക്കുന്നത്. പൊറിഞ്ചു മറിയം ജോസിൻ്റെ തിരക്കഥാകൃത്ത് അഭിലാഷ് എസ്. ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, ഷബീർ കല്ലറയ്ക്കൽ, ശാന്തി കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടൻ പ്രസന്നയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആര്ഡിഎക്സ്
മിന്നൽ മുരളിയുടെ മെഗാ വിജയത്തിനു ശേഷം വീക്കെൻ്റ് സ്റ്റോക് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന ചിത്രമാണ് ആർഡിഎക്സ്. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻ്റണി വർഗീസ്, ഷെയ്ൻ നിഗം, നിരജ് മാധവം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. പവർ ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ആർഡിഎക്സിൽ വിക്രം ഉൾപ്പടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപ് അറിവാണ് സംഘട്ടനമൊരുക്കുന്നത്. റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്ര ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ.
താര രാജാക്കന്മാര്‍ ഓണം പൊടിപൊടിക്കും