സനൽ.വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന വരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി.
ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്.ഈ ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും സുരേഷ് ഗോപിയും ചേർന്നുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.നവ്യാനായർ ,മാമാങ്കം എന്ന സിനിമയിലൂടെ നായികയായ പ്രാച്ചിയുംഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ അഭിനയിക്കുന്നത്.മുഴുനീള ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുകഥ – ജിത്തു.കെ.ജയൻ – മനു.സി. കുമാർ.തിരക്കഥ – മനു.സി. കുമാർ.സംഗീതം -രാഹുൽ രാജ്
സുരേഷ് ഗോപി നായകനാകുന്ന വരാഹം ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി :ഗൗതം വാസുദേവ മേനോന്‍ പ്രധാനറോളില്‍
Date:
Share post: