രജനികാന്ത് നായകനായ ജയിലര്‍ 400 കോടിയില്‍ അധികം നേടി കുതിപ്പ് തുടരുന്നു. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന് ജയിലറില്‍. ബാഷയെ ഓര്‍മ്മിക്കുന്ന കഥാപാത്രം. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മെന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തില്‍ ചില നിര്‍ണായക വിഷങ്ങളില്‍ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് ജയിലറിന്റെ ഇതിവൃത്തം. രജനികാന്തിന്റെ പ്രായത്തില്‍ ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണ് സംവിധായകന് നല്കിയിട്ടുളളതെന്നും പ്രത്യേകതയാണ്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളസിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹൻലാലും തെലുങ്കുതാരം ശിവ രാജ്കുമാറും രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയതും വിജയത്തിന് നിര്‍ണായകമായി. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ രജനികാന്ത് ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.മലയാളത്തില്‍ നിന്ന് വില്ലന്‍ കഥാപാത്രമായി വിനായകനും കൂടി ചിത്രത്തില്‍ എത്തിയതോടെ ചിത്രം കൂടുതല്‍ മനോഹരമായിയെന്ന് പറയാം
സ്റ്റൈല്‍ മന്നന്‍ വീണ്ടും തകര്‍ത്തു :ജയിലറിന്‍റെ കളക്ഷന്‍ 400 കോടി പിന്നിട്ടു
Date:

Share post: