സിനിമയിലെ പാട്ട് എഴുത്ത് മേഖലയില്‍ നിശബ്ദതയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് ഗാനരചിതാവ് രാജീവ് ആലുങ്കല്‍.ഈ മേഖലയില്‍ നിലനില്‍ക്കണമെങ്കില്‍ നിശബ്ദത, മനോബലം, സഹനശക്തി എന്നിവ വേണം. എന്നാല്‍ മാത്രമേ അവന് മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയൂ.ഒരു വൃത്തത്തിന് പുറത്ത് കടക്കണമെങ്കില്‍ അവന് കെല്‍പ്പ് ഉണ്ടാകണം. അല്ലെങ്കില്‍ ആരെങ്കിലും ചാടിക്കണം. ചാട്ടം പിഴച്ചാല്‍ ചിലപ്പോള്‍ സ്ഥാനം നഷ്ടപ്പെടും അല്ലെങ്കില്‍ അവസരം പോകും.വരികള്‍ എഴുതുന്നതിന് മുന്‍പ് ട്യൂണ്‍ ചെയ്യുന്നത് കൊണ്ടാണ് ഗാനം മോശമാകുന്നതെന്ന ആരോപണം ശരിയല്ല. അതങ്ങനെ ശരിയാവും വയലാര്‍ ചെമ്മീനിലെ പാട്ടുകള്‍ ട്യൂണ്‍ ഇട്ട് ശേഷമാണ് എഴുതിയത്. ആ ഗാനങ്ങള്‍ ഇപ്പോഴും അനശ്വരമാണ്.സൂര്യകീരിടം വീണ് ഉടഞ്ഞ എന്ന ഗാനം മലയാളികളുടെ ചുണ്ടില്‍ സദാ മൂളുന്ന വരികളാണ്. ഈ ഗാനം ട്യൂണ്‍ തിട്ടപ്പെടുത്തിയ ശേഷമാണ് വരികള്‍ എഴുതിയത്. പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് അമിത വാക്കുകളുടെ ഉപയോഗവും, അന്യഭാഷ ശൈലിയുമാണ്.പുതിയ സാങ്കേതിക വിദ്യയിലൂടെ കടന്നുപോയില്ലെങ്കില്‍ ഈ മേഖലയില്‍ അവന്‍ ഉണ്ടാകില്ല.നാടകീയത തീരെ ഇല്ലാത്തത് സിനിമയിലാണ്. സംഭാഷണശൈലികള്‍ തന്നെ തനി നാടന്‍ രീതിയിലേക്ക് മാറിപ്പോയി.സിനിമയെന്നത് സംഘകലയാണ്.ഇതിലൊരു ചെറിയ പോറല്‍ വീണാല്‍ മൊത്തത്തില്‍ ബാധിക്കും. പ്രബലന്‍ ആരാണ് അവനാല്‍ നയിക്കപ്പെടുന്നതാണ് സിനിമ മേഖല.