സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.
അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബസ് കണ്ടക്ടറായ സജീവൻ, ഭാര്യ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ലിജിമോളുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.ദിലീഷ് പോത്തനും, ശാന്തികൃഷ്ണയും ചിത്രത്തിലുണ്ട്.
മനോജ്.കെ.യു.
വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു.
ജക്സൻ ആന്റണിയുടെ കഥക്ക് അജീഷ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു ‘
സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചനാണു് ഈണം പകർന്നിരിക്കുന്നത്.
മുളന്തുരുത്തി.മാള, അന്നമനട, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്
സൗബിനും-നമിതാപ്രമോദും ഒരുമിക്കുന്ന പുതിയ ചിത്രം
Date:
Share post: