സ്നിഗ്ദധം ഹ്രസ്വചിത്രം റിലീസായി

Date:

Share post:

പ്രശസ്ത പി ആര്‍ ഒ എ എസ്സ് ദിനേശിനെ കേന്ദ്ര കഥാപാത്രമാക്കി ഫീല്‍ ഗുഡ് ഫിലിംസിനുവേണ്ടി രവി കേശവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സ്‌നിഗ്ദ്ധം’ എന്ന ഹ്രസ്വ ചിതം സൈന മൂവീസ്സിലൂടെ റിലീസായി.പ്രിയപ്പെട്ട മകള്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വീട് വിട്ടിറങ്ങിയപ്പോഴും ശേഷം മകളുടെ തകര്‍ന്ന ജീവിതാവസ്ഥയും നേരിടാന്‍ കഴിയാതെ മനസിന്റെ താളം തെറ്റിയ ഒരച്ഛന്റെ നേര്‍ക്കാഴ്ചകളാണ് ഈ ഹ്രസ്വ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. മാനസിക നിലതെറ്റിയ അച്ഛനായി ദിനേശും മകളായി അഖില അനോക്കിയും വേഷമിടുന്നു.
നിഷ അരവിന്ദ്, ശീലശ്രീ, സുധി എബ്രഹാം,
റഊഫ്,സുരേഷ് മിത്ര, ഷാജി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

 

ക്യാമറ- ജെയിംസ് ക്രിസ്, എഡിറ്റര്‍- അഖില്‍ ഏലിയാസ്, കല- ദേവരാജ്, മേക്കപ്പ്- രാജേഷ് ജയന്‍, കോസ്റ്റ്യൂം- അഫ്സല്‍, സംഗീതം- ജെയ്ക്സ്, പശ്ചാത്തല സംഗീതം- വിനു തോമസ്, അസോസിയേറ്റ് ഡയറക്ടര്‍- കെ.കെ. മോഹന്‍ദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- അരവിന്ദ് രവി, അസോസിയേറ്റ് സിനിമാറ്റോഗ്രാഫി- ജോയ് സേവ്യര്‍, അസോസിയേറ്റ് ആര്‍ട്ട്- സുരേഷ് മിത്ര, പ്രൊഡക്ഷൻ- അനില്‍ദാസ് കെ. ശിവന്‍, അജേഷ് മുഹമ്മ, മനോഷ്, ക്യാമറ- സിനി ഫോക്കസ്, കൊച്ചി. യൂണിറ്റ്- മദര്‍ലാന്‍ഡ് വണ്‍ യൂണിറ്റ്, കൊച്ചി, റെക്കോര്‍ഡിംഗ് സ്റ്റുഡിയോസ്- നോയ്‌സ്‌ഗേറ്റ്, കൊച്ചി & വാക്ക്മാന്‍, കൊച്ചി. സി.ജി. & ടൈറ്റില്‍സ്- സാജന്‍ ജോണി, സ്റ്റില്‍- അമല്‍ ബാവ കൊട്ടാരക്കര,
ഡബ്ബിംഗ്-കീന്‍ – ബൈജി ജോര്‍ജ്.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...