ജവാനിലെ നായിക നയന്‍താരയ്‍ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഷാരൂഖ് ഖാന്‍. ഒപ്പം മകള്‍ സുഹാനയും ഭാര്യ ഗൗരിയും ഷാരൂഖ് ഖാനൊപ്പം ഉണ്ടായിരുന്നു. ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ നയന്‍താരയ്‍ക്കൊപ്പവും ഉണ്ടായിരുന്നു. തിരുപ്പതിയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുതിയ ചിത്രം ജവാന്‍ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് ഷാരൂഖിന്‍റെയും നയന്‍താരയുടെയും തിരുപ്പതി സന്ദര്‍ശനം.തിരുപ്പതി ക്ഷേത്രത്തില്‍ മുന്‍പ് പലപ്പോഴും എത്തിയിട്ടുണ്ട് നയന്‍താര. വിഘ്നേഷ് ശിവനുമായുള്ള നിശ്ചയത്തിന് ശേഷവും വിവാഹത്തിന് ശേഷവും നയന്‍താര തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയിരുന്നു. അതേസമയം നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. ഏഴാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. പഠാന്‍റെ വന്‍ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമായതിനാല്‍ വന്‍ പ്രേക്ഷക പ്രതീക്ഷകളിലേക്കാണ് ജവാന്‍റെ റിലീസ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്