കത്തിക്കരിഞ്ഞ മാംസത്തിന്‍റെ മണം തികട്ടിവരുന്നു :ജീവനോടെ കത്തിയെരിഞ്ഞവള്‍ സൗദ

Date:

Share post:

പുരുഷനിയമങ്ങള്‍ ഇരയായ ഒരു സ്ത്രീയുടെ ജീവിതാനുഭവമാണ് ജീവനോടെ കത്തിയെരിഞ്ഞവള്‍ സൗദ എന്ന പുസ്തകം. പലസ്തീനിലെ വെസ്റ്റ്ബാങ്ക് പ്രദേശത്തെ കുഗ്രാമത്തില്‍ ജനിച്ച സൗദ എന്ന പെണ്‍കുട്ടി നേരിട്ട ജീവിതാനുഭവത്തിന്റെ നേര്‍ക്കാ ഴ്ചയാണ് ഈ പുസ്തകം.എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മേരി തേരീസ് ക്യൂനിയാണ് സൗദയുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചത്.ആര്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന തരത്തിലാക്കിയത് കെഎസ് വിശ്വംഭരദാസാണ്.ലോകമെമ്പാടും 25ലക്ഷത്തിലധികം കോപ്പി വിറ്റഴിഞ്ഞ പുസ്തകമാണ് ജീവനോടെ കത്തിയെരിഞ്ഞവള്‍ സൗദ.കേരളത്തിലെ പുസ്തകശാലകളിലൊന്നും ലഭ്യമല്ലാതിരുന്ന ഈ പുസ്തകം വിവര്‍ത്തകന്‍ കണ്ടുമുട്ടിയത് 2006ല്‍ ബാംഗ്ലൂല്‍ നടന്ന അന്താരാഷ്ട്ര പുസ്തകമേളയിലാണ് ആണെന്ന് വിവര്‍ത്തകകുറിപ്പില്‍ വിശ്വംഭരദാസ് പറയുന്നുണ്ട്.വായിക്കുന്നതോറും പെട്രോളിന്റെയും മനുഷ്യമാംസ്യം കത്തിക്കരിഞ്ഞതിന്റെയും ദുര്‍ഗന്ധം അനുഭവപ്പെട്ടതായും വിവര്‍ത്തകന്‍ സൂചിപ്പിക്കുന്നുണ്ട്.

21നൂറ്റാണ്ടിലും അപരിഷ്കൃതസമൂഹത്തില്‍ ജീവിക്കേണ്ട വന്ന യുവതി അനുഭവിച്ച പച്ചയായ ജീവിതക്കഥയാണിത്.പലസ്തീനിലെ വെസ്റ്റ്ബാങ്കിലെ കുഗ്രാമത്തിലെ കര്ഷകകുടുംബത്തിലെ യുവതിയായിരുന്നു സൗദ.പലസ്തീനിലെ ഏതൊരുസ്ത്രീയെ പോലെയും ഇവളും വീട്ടിലെ അടിമയായിരുന്നു.സ്ത്രീകളെ പണിയെടുക്കാനും ലൈംഗികതൃപ്തിക്കും വേണ്ടി മാത്രം ഉപയോഗിക്കുന്ന സമൂഹം.പിറന്ന് വീഴുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ അമ്മ തന്നെ കഴുത്തുഞെരിച്ച് കൊല്ലും. ഈ സംഭവം സൗദ നേരിട്ട കണ്ടതായി ഈ കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആണ്‍കുഞ്ഞാണെങ്കില്‍ ആഘോഷമായിരിക്കും. അവന് പ്രത്യേക ഭക്ഷണംഉന്നത വിദ്യാഭ്യാസം, പുറത്ത് പോകാനുളള സ്വാതന്ത്യം അനുവദിച്ചിരുന്നു. എന്തിന് ഇഷ്ടമില്ലാത്തത് ചെയ്താല്‍ സഹോദരി ആണെങ്കിലും കൊല്ലാന്‍ കൊല്പ്പുളളവനായിരുന്നു പുരുഷവര്‍ഗ്ഗം.ഇതിനെ അനുകൂലിച്ച് മാത്രമേ ബന്ധുമിത്രാദികള്‍ പോലും നില്‍ക്കുകയുളളൂ. നിയമം പോലും ഇവര്‍ക്ക് അനുകൂലമായിരിക്കും.രാവന്തിയോളം പണിയും അടിയും ആവശ്യത്തിന് വസ്ത്രവും ഇല്ലാതെ ദുരിതജീവിത നയിക്കുന്ന സൗദ, വീട്ടു ജോലിയില്‍ മിടുക്കിയായിരുന്നു. സഹോദരിമാരെക്കാള്‍ സമര്‍ത്ഥയും .അതിനാല്‍ തന്നെ അവരുടെ ജോലി കൂടി ഇവള്‍ ചെയ്തുതീര്‍ക്കും. അങ്ങനെ ഒരിക്കല്‍ സൗദ പതിനേഴാം വയസ്സില്‍ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി.വിവാഹത്തിന് മുന്‍പ് പ്രണയമെന്നത് കെടുംപാപമായി കണക്കാക്കുന്ന ഗ്രാമത്തിലാണ്, സൗദ പ്രണയബന്ധത്തിലേര്‍പ്പെട്ടത്.എങ്കിലും പൈശാചികമായ അവസ്ഥയ്ക്ക് ഒരു ആശ്വാസമായിരുന്നു ഈ പ്രണയം.എന്നാല്‍ പ്രണയിച്ചവന് വേണ്ടിയിരുന്നത് അവളുടെ സ്നേഹമല്ലായിരുന്നു പകരം അവളുടെ വെളുത്ത് തുടുത്ത ശരീരമായിരുന്നു. അത് ആവോളം നുകര്‍ന്നിട്ട് അവള്‍ ഗര്‍ഭിണിയായപ്പോള്‍ നരകത്തിലേക്ക് തളളിനീക്കി രക്ഷപ്പെട്ടു.ഇതറിഞ്ഞ കുടുംബം അവളെ ഇല്ലാതാക്കാന്‍ സഹോദരിഭര്‍ത്താവിനെ ഏര്‍പ്പാട് ചെയ്തു.ബാപ്പയും ഉമ്മയും സഹോദരിയും സഹോദരനും ഈ കൊടുംക്രൂരത ഏല്പ്പിച്ച് മാറിനിന്നു.കുടുംബത്തിന്റെ മാനംകെടുത്തിയവളെ തീകൊളുത്തി കൊല്ലാന്‍ തീരുമാനിച്ചു. സമര്‍ത്ഥമായി സഹോദരിഭര്‍ത്താവ് നടപ്പാക്കി. പക്ഷേ ദൈവനിശ്ചയം അവള്‍ രക്ഷപ്പെട്ടു. കത്തിക്കരിഞ്ഞ് മാംസാവശിഷ്ടമായ ശരീരത്തോടെ നാളുകള്‍ ആശുപത്രില്‍. അവിടെയും കുടുംബം വെറുതെ വിട്ടില്ല. ഒരു ഗ്ലാസ് പാലില്‍ വിഷവുമായാണ് ജന്മം നല്കിയ ഉമ്മ എത്തിയത്. ആശുപത്രിവാ സത്തിനിടെ കുടുംബത്തിലെ ഒരാള്‍ പോലും സൗദയ്ക്ക് കൂട്ടിന് എത്തിരുന്നില്ല. ഇതിനിടെയാണ് ഉമ്മയുടെ സന്ദര്‍ശനം ഒപ്പം വിഷം കലര്‍ത്തിയ പാലുമായി. മരിക്കാത്ത മകളെ ഒറ്റയടിക്ക് കൊല്ലാന്‍ .സൗദയുടെ കഥയറിഞ്ഞ് ജാക്വലിന് എന്ന ജീവകാരുണ്യപ്രവര്‍ത്തക നിയമത്തിന്റെ നൂലാമാലകള്‍ തരണം ചെയ്ത് അവളെ യൂറോപ്പിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. ഇതിനിടെ അവള്‍ആണ്‍കുഞ്ഞിനെ ജന്മം നല്കുകയും. അവനെയും യൂറോപ്പിലേക്ക് കണ്ടുപോകുകയും ചെയ്തു.മുറിവുകള്‍ ഉണങ്ങി പതുക്കെ പതുക്കെ സന്തോഷകരമായ പുതുജീവിതം ലഭിച്ച സൗദയുടെ കഥയാണ് ജീവനോടെ കത്തികരിഞ്ഞവള്‍ സൗദ

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...