കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ് കിച്ച സുധീപിനെ മുന്‍നിര്‍ത്തി വമ്പന്‍ ചിത്രം ഒരുക്കുന്നു.
മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആർ ചന്ദ്രുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. എസ് എസ് രാജമൗലിക്കു വേണ്ടി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കാൻ ശക്തമായ കഥയും തിരക്കഥയുമായി അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന വിജയേന്ദ്ര പ്രസാദും, പാൻ ഇന്ത്യൻ താരം കിച്ച സുധീപും സംവിധായകൻ ആർ ചന്ദ്രുവും ആർ സി സ്റ്റുഡിയോസുമായി കൈ കോർക്കുന്നത് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്രതലത്തിലുള്ള വമ്പൻ ചിത്രത്തിന് വേണ്ടിയാണ്.
കർണാടകയിലെ പ്രശസ്ത നിർമ്മാതാക്കളായ ആർ സി സ്റ്റുഡിയോസ് അവരുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന അഞ്ച് വമ്പൻ സിനിമകൾ ഈ വർഷം തിയേറ്ററുകളിലെത്തിക്കും. ആർ.ചന്ദ്രു എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രങ്ങൾക്ക് വ്യത്യസ്തയും പുതുമയും ഉറപ്പാണ്, ഈ ചിത്രത്തിനും ഒരുപാട് പ്രത്യേകതകൾ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ആ പ്രത്യേകതകൾക്കായി കാത്തിരിക്കുകയാണ്.വിജയേന്ദ്ര പ്രസാദ് എഴുതിയ ഇരുപത്തി അഞ്ചിൽപരം ചിത്രങ്ങളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളായായിരുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.