ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറില്‍ നടന്നു. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറിൽ പ്രൊമോഷൻ ഷോ നടത്തിയത് വേറിട്ട അനുഭവമായി. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച കൾട്ട് ക്‌ളാസ്സിക് ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ ലോകവ്യാപകമായി നടക്കുമ്പോൾ ഗംഭീര പ്രീ ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രൊമോഷൻ പരിപാടികൾ ആണ് കിംഗ് ഓഫ് കൊത്തയുടെ അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ മികച്ച സിനിമകൾ നിർമ്മിച്ച സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും നിർമ്മിച്ച ചിത്രം ലോകവ്യാപകമായി ആഗസ്റ്റ് 24 നു തിയേറ്ററുകളിലേക്കെത്തും. പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്. ദുൽഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻകൺട്രോളർ. പ്രതീഷ് ശേഖറാണ് പിആര്‍ഒ