പൃഥ്വിരാജിന്‍റെ സംവിധാനമികവില്‍ മോഹന്‍ലാല്‍ വേഷമിടുന്ന എംബുരാന്‍റെ ചിത്രീകരണം ആരംഭിച്ചു

Date:

Share post:

 

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി സ്റ്റീഫന്‍ വീണ്ടും കടന്നുവരുന്നു.മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്.കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് കഴിഞ്ഞദിവസം ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു.രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം.
മുരളി ഗോപി തിരക്കഥ രചിക്കുന്ന എംബുരാൻ പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്നു.
ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ ആശിർവാദ് സിനിമാസും ഇൻഡ്യയിലെ വൻകിട നിർമ്മാണ സ്ഥാപനമായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.
ആൻ്റണി പെരുമ്പാവൂരും സുഭാഷ്കരനുമാണ് നിർമ്മാതാക്കൾ
വ്യത്യസ്ഥ ലൊക്കേഷനുകളിൽ, നിരവധി ഷെഡ്യൂളുകളിലൂടെ യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നത്.
ഇരുപതോളം വിദേശ രാജ്യങ്ങളിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ട്. യുഎഇ ,അമേരിക്ക, റഷ്യ എന്നിവിടങ്ങൾ അതിൽ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.വിലായത്ത് ബുദ്ധയുടെ
ചിത്രീകരണത്തിനിടയിൽ കാലിനു പരിക്കു പറ്റി വിശ്രമത്തിലായിരുന്ന പൃഥ്വിരാജ് വീണ്ടും തന്റെ കർമ്മ രംഗത്ത് വീണ്ടും സജീവമാകുന്നു.ഈ കാലയളവിൽ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷനുകളിൽ സജീവമായി പങ്കെടുക്കുകയായിരുന്നു പൃഥ്വിരാജ്.മലയാളത്തിനു പുറമേ,.’ഹിന്ദി, തമിഴ് , തെലുങ്ക് ഭാIഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങന്നത്.

 


ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ കഥാപാത്രമായി വരുന്നുണ്ട്.നിരവധി വിദേശ താരങ്ങളും, ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.മൈസൂറിൽ വൃഷഭ എന്ന തെലുങ്കു ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. ഇതിന്ശേഷം മോഹന്‍ലാല്‍ എംബുരാനിൽ അഭിനയിച്ചു തുടങ്ങും.

സംഗീതം – ദീപക് ദേവ്.സുജിത് വാസുദേവാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – അഖിലേഷ് മോഹൻ.കലാസംവിധാനം – മോഹൻ ദാസ്.മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ .കോസ്റ്റ്യും – ഡിസൈൻ -സുജിത് സുധാകരൻ.സംഘട്ടനം – സ്റ്റണ്ട് സെൽവചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വാവ,ക്രിയേറ്റീവ് ഡയറക്ടർ – നിർമ്മൽ സഹേദവ്.സൗണ്ട്- ഡിസൈൻ -എം.ആർ.രാജാകൃഷ്ണൻ.ഫിനാൻസ്കൺട്രോളർ- മനോഹരൻ പയ്യന്നൂർ.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -സുരേഷ് ബാലാജി – ജോർജ് പയസ് .ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷൻസ് – .ജി.കെ.എം. തമിൾ കുമരൻ.പ്രൊജക്റ്റ് -ഡിസൈൻ – പ്രഥ്വിരാജ് പ്രൊഡക്ഷൻസ് -ഡിസൈൻ – ആനന്ദ് ‘രാജേന്ദ്രൻ,പ്രൊഡക്ഷൻ മാനേജർ –ശശിധരൻ കണ്ടാണിശ്ശേരി,പ്രൊഡക്ഷൻഎക്സിക്കുട്ടീവ് – സജി സി.ജോസഫ്.പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ,പിആര്‍ഒവാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...