മംഗോളിയൻ സാമ്രാജ്യ സ്ഥാപകൻ ചെങ്കിസ്ഖാന്റെ കാലം മുതൽ നിലനിന്നിരുന്ന മതസ്വാതന്ത്ര്യത്തെ പ്രകീർത്തിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തുടക്കം. ഒരു കത്തീഡ്രലിൽ ഉൾക്കൊള്ളാവുന്നതെന്നു വിശേഷിപ്പിക്കാവുന്ന വിധം, കത്തോലിക്കാ വിശ്വാസികളായി 1450 പേർ മാത്രമുള്ള മംഗോളിയയിൽ എത്തുന്ന ആദ്യത്തെ മാർപാപ്പയ്ക്ക് പരമ്പരാഗത രീതിയിൽ പ്രൗഢി നിറഞ്ഞ ഉജ്വല വരവേൽപാ നൽകിയത്. പ്രസിഡന്റ് ഉാഗിൻ കുറെൽ സുഗുമായി കൂടിക്കാഴ്ച ഔദ്യോഗിക വസതിയിലൊരുക്കിയ മംഗോളിയൻ കൂടാരത്തിനുള്ളിൽ വച്ചായിരുന്നു. യുവത്വവും പൗരാണികതയും പുതുമയും പാരമ്പര്യത്തിന്റെ സമൃദ്ധിയും നിറഞ്ഞുനിൽക്കുന്ന മംഗോളിയയിൽ സമാധാനത്തിന്റെ തീർഥാടകനായാണു വന്നിരിക്കുന്നതെന്ന് സന്ദർശക ഡയറിയിൽ മാർപാപ്പ കുറിച്ചു. രാഷ്ട്രീയ അജൻഡകളൊന്നുമില്ലാത്ത കത്തോലിക്കാ സഭയെ സർക്കാരുകൾ ഭയക്കേണ്ടതില്ലെന്ന് ബിഷപ്പുമാരും പുരോഹിത സംഘവും ഉൾപ്പെട്ട സദസ്സിനോട് മാർപാപ്പ പറഞ്ഞു. സന്ദർശനം പൂർത്തിയാക്കി മാർപാപ്പ നാളെ മടങ്ങും
മംഗോളിയൻ മതസൗഹാർദ്ദം പ്രഖ്യാപിച്ചു കൊണ്ട് മാർപ്പാപ്പയുടെ സന്ദർശനത്തിന് തുടക്കം
Date:
Share post: