ഷൈൻ ടോം ചാക്കോയുടെ ഒപ്പീസ്

Date:

Share post:

കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.
കോപ്പയിലെ കൊടുങ്കാറ്റ്’ അലർട്ട് 24 X7എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് സോജൻ ജോസഫ്

പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും നൽകുന്ന ഒരു ചിത്രമാണ് ഒപ്പീസ്.ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.
എം. ജയചന്ദ്രൻ്റേതാണ് സംഗീതം.: റഫീഖ് അഹമ്മദ്‌, ഹരി നാരായണൻ , മനോജ് യാദവ് എന്നിവരുടേതാണ് വരികൾ.
അണിയറയിൽ ബോളിവുഡ് അടക്കമുള്ള ഭാഷകളിലെ കലാകാരന്മാർ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നത് ഏറെ ശ്രദ്ധേയമാണ്.മലയാളിയും ബോളിവുഡ്ഡിലെ മികച്ച ഛായാഗ്രാഹകനുമായ സന്തോഷ് തുണ്ടിയിൽ ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും മികച്ച കോറിയോഗ്രാഫറായ വിഷ്ണു ദേവയാണ് ഈ ചിത്രത്തിൻ്റെ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.ആക്ഷൻ ത്രിൽസ് കൈകാര്യം ചെയ്യുന്നത് റിയൽ സതീഷും.
കോസ്റ്റും ഡിസൈൻ – കമാർ എടപ്പാൾമേക്കപ്പ് – മനുമോഹൻഎഡിറ്റിംഗ് – ശ്യാം ശശിധരൻ’കലാസംവിധാനം – അരുൺ ജോസ്.

ദീക്ഷിത് ഷെട്ടി

കന്നഡ – തെലുങ്ക് ചിത്ര ണളിലെ അപ് കമിംഗ്‌ താരമായ ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷൈൻ ടോം ചാക്കോയുംദീക്ഷിത് ഷെട്ടിയും ഒന്നിച്ചഭിനയിച്ച ദസര വലിയ വിജയം നേടിയതാണ്.
ദർശനനായരാണ് നായിക. ഇഷാ തൽവാർ നല്ലൊരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ്.
ജോയ് മാത്യ, പ്രമോദ് വെളിയനാട്,ഇന്ദ്രൻസ്, ജോ ജോൺ ചാക്കോ, ബൈജു എഴുപുന്ന,അനുപ് ചന്ദ്രൻ, കോബ്രാ രാജേഷ്, ജൂബി.പി.ദേവ് ,രാജേഷ് കേശവ്, അൻവർ, ശ്രയാരമേഷ്, വിജയൻ നായർ രമേഷ്,പ്രകാശ് നാരായണൻ, സജിതാ മoത്തിൽ നിതേഷ്, ജീമോൻ, ജീജാ സുരേന്ദ്രൻ, ആൻ്റെണി ചമ്പക്കുളം. എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബാലചന്ദ്രമേനോൻ വ്യത്യസ്ഥമായ മറ്റൊരു കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.എൽദോ സെൽവ രാജാണ് പ്രൊഡക്ഷൻ കൺട്രോളർ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...