ഒരു സ്ത്രീയുടെ ജീവിതത്തിലെ നിര്‍ണ്ണായക കാലഘട്ടമാണ് ഗര്‍ഭകാലം.അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മികച്ചതാക്കാന്‍ മാനസികവും ശാരീരികവുമായ മുന്നൊരുക്കം ഏറെ പ്രധാനമാണ്. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പുതന്നെ സ്ത്രീശരീരത്തിന്റെ ആരോഗ്യനില ഉറപ്പുവരുത്തേണ്ടതുണ്ട്. .ഗർഭകാല ഭക്ഷണക്രമം, പോഷകാഹാരം,
വ്യായാമവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കും, കൂടാതെ ഇവ രണ്ടും നിങ്ങളുടെ ഗർഭാവസ്ഥയിൽ നല്ല സ്വാധീനം ചെലുത്തുകയും ഗർഭകാല പ്രമേഹം, പ്രീക്ലാംസിയ തുടങ്ങിയ ഗർഭധാരണ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. പ്രത്യുൽപാദനത്തിനുള്ള ഏറ്റവും സുരക്ഷിതമായ പ്രായം 25 മുതല്‍ 35 വയസ്സുവരെയാണ്. 35 വയസ്സിന് ശേഷമുള്ള ഗര്ഭധാരണം കുഞ്ഞിന് ഡൗണ് സിൻഡ്രോം പോലുള്ള ജനിതക പ്രശ്നങ്ങള് കണ്ടുവരുന്നതിന് കാരണമാകും. കൂടാതെ ഗര്ഭകാലത്ത് അമിതമായ രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോള്, അമിതവണ്ണം, തൈറോയ്ഡ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള് എന്നിവ കൂടുതലായി അനുഭവപ്പെടാം.ഗര്‍ഭകാലത്ത്
ഭക്ഷണരീതിയില് വളരെ ശ്രദ്ധ കൊടുക്കേണ്ട കാലഘട്ടമാണ്. ആദ്യത്തെ മൂന്നു മാസം ഛർദിക്ക് സാധ്യതയുള്ളതിനാല്‍ ഭക്ഷണരീതി ക്രമീകരിക്കണം. ഭക്ഷണ സമയത്തിന്റെ ഇടവേള കുറക്കുകയും തവണകളായി കഴിക്കുന്നതും ഗുണം ചെയ്യും. കൂടുതല്‍ എണ്ണമയമുള്ളതും എരിവും മസാലയും അമിതമായി ചേര്‍ത്തതുമായ ഭക്ഷണം ഒഴിവാക്കുകയാണ് നല്ലത്.
.
ഗര്‍ഭകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണം
1.മുട്ട
ഗർഭിണികളുടെ സൂപ്പർ ഫുഡ് ആയ മുട്ട ധാതുലവണങ്ങൾ, അമിനോ ആസിഡ് തുടങ്ങിയവയുടെ കലവറയാണ്. മുട്ട കഴിക്കുന്നതിലൂടെ ഉയർന്ന അളവിൽ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു. ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും പ്രോട്ടീന്റെ അളവ് അമ്മയുടെ ശരീരത്തിലെത്തേണ്ടത് ആവശ്യമാണ്. മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിൻ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും നാഡീവ്യൂഹങ്ങളുടെ പ്രവർത്തനക്ഷമതയ്ക്കും അത്യാവശ്യമാണ്.
2 അവൊക്കാഡേ
വെണ്ണപ്പഴം അല്ലെങ്കിൽ അവൊക്കാഡോ .ഈ പഴം ഗർഭകാല ഡയറ്റിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, വിറ്റാമിൻ C, E, K, B5, B6 തുടങ്ങിയവയുടെ സ്രോതസ്സായതിനാൽ അവൊക്കാഡോ ഗർഭകാലത്തെ ഒഴിച്ചുകൂടാനാവാത്ത പഴങ്ങളിലൊന്നാണ്.
3ചുവന്ന ചീര
ചുവന്ന ചീരയിലുളള വിറ്റാമിൻ A, C, E തുടങ്ങിയവ ഗർഭിണികളിലുണ്ടാകുന്ന കൊളസ്ട്രോൾ തടയാൻ സഹായിക്കും. ഫോളിക് ആസിഡ് കൂടുതലായി ചുവന്ന ചീരയിൽ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളിലുണ്ടാകുന്ന വളർച്ചയ്ക്കും ക്ഷീണത്തിനും ഒരു പരിഹാരവുമാകും
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ഇതിലുള്ള കൊഴുപ്പിന്റെ അളവ് താരതമ്യേന കുറവായതിനാൽ ഗർഭിണികളുടെ ഡയറ്റിൽ വളരെ എളുപ്പത്തിൽ ഉൾപ്പെടുത്താം. ഭ്രൂണവളർച്ചയ്ക്കാവശ്യമായ വിറ്റാമിൻ A, ഗർഭിണികൾക്കാവശ്യമായ മറ്റ് ഫൈബറുകൾ, ഫോളിക് ആസിഡ്, വിറ്റാമിൻ C, വിറ്റാമിൻ B6, പൊട്ടാസ്യം തുടങ്ങിയവ ഇതിലുണ്ട്
ഒഴിവാക്കേണ്ട ഭക്ഷണം
കാപ്പി
മദ്യം
പപ്പായ
പൈനാപ്പിള്‍ എന്നിവ ഒഴിവാക്കണം