കുഞ്ചാക്കോ ബോബൻ,ഷൈൻ ടോം ചാക്കോ, ഫഹദ് ഫാസിൽ,കൃഷ്ണ ശങ്കർ തുടങ്ങിയ താരങ്ങൾ നായകന്മാരായ ചിത്രങ്ങളാണ് ഒടിടി ഫ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ നായകനായും അഹാന കൃഷ്ണ നായികയായും എത്തിയ ചിത്രമാണ് അടി. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെഫെറർ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്. അന്വേഷണം,ലില്ലി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പ്രശോബ് വിജയനാണ് അടി സംവിധാനം ചെയ്തിരിക്കുന്നത്. വിഷുദിനത്തിൽ തീയറ്ററിൽ എത്തിയ ചിത്രം കാര്യമായ പ്രക്ഷക ശ്രദ്ധ നേടിയില്ല. രതീഷ് രവിയുടേതാണ് തിരക്കഥ. അടി നവംബർ 24 ന് സീ 5 (zee 5) ലൂടെ സ്ട്രീമിങ് ആരംഭിക്കും.
ബിലഹരി സംവിധാനം ചെയ്ത് കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് കുടുക്ക് 2025. ചിത്രത്തിൽ അജു വർഗീസ്, ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. സൈന പ്ലെ (saina play) യിൽ ഇന്നുമുതല്‍ കുടുക്ക് 2025 സ്ട്രീമിങ് ആരംഭിച്ചു.
കുഞ്ചാക്കോ ബോബൻ വളരെ വ്യത്യസ്തമായ വേഷത്തിലെത്തിയ ചിത്രമാണ് ചാവേർ. ചലച്ചിത്രതാരമായ ജോയി മാത്യു തിരക്കഥ എഴുതിയ ചാവേർ സംവിധാനം ചെയ്തിരിക്കുന്നത് ടിനു പാപ്പച്ചനാണ്. രാഷ്ട്രീയ കൊലപാതകങ്ങളും ദുരഭിമാനക്കൊല തുടങ്ങിയ സാമൂഹിക വിഷയങ്ങൾ സംസാരിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്,അർജുൻ അശോകൻ , സംഗീത തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. സോണി ലൈവ് (sony live) ലൂടെ ചാവേർ ഇന്നുമുതല്‍ സ്ട്രീമിങ് ആരംഭിച്ചു
മെഗാസ്റ്റാർ മമ്മുട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോബി വർഗീസ് രാജ് ആണ്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരള പോലീസിന്റെ കഥ പറയുന്ന ചിത്രത്തിൽ റോണി ഡേവിഡ്,വിജയരാഘവൻ,ഷൈൻ ടോം ചാക്കോ,സണ്ണി വൈൻ,ദീപക് പറമ്പൊൽ,അസീസ് നെടുമങ്ങാട് തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. ഡിസ്നി ഹോട്ട്സ്റ്റാർ (disny hotstar) വഴി സ്ട്രീമിങ് ആരംഭിച്ചു.