നേമം പുഷ്പരാജിന്‍റെ രണ്ടാംയാമം ഉടന്‍ വരുന്നു

Date:

Share post:

ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ കലാപരമായി ഏറെ മികച്ചു നിന്ന മൂന്നു ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ, മുൻ ലളിത കലാ അക്കാദമി ചെയർമാൻ കൂടിയായ നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രണ്ടാം യാമം.ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ഗോപാൽ’ആർ. തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ചിത്രമാണ് രണ്ടാം യാമം.
ഒരു സാങ്കൽപ്പിക ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ വിശ്വാസങ്ങളേയും, പാരമ്പര്യങ്ങളേയും മുറുകെ പിടിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ കേന്ദ്രീകരിച്ച് അതിശക്തമായ ഒരു പ്രമേയമാണ് പുഷ്പരാജ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഈ തറവാട്ടിലെ ഇരട്ടകളായ രണ്ടു പേരിലൂടെയാണ് കഥാപുരോഗതി യദുവും യതിയും .
ഒരാൾ പാരമ്പര്യങ്ങളേയും, വിശ്വാസങ്ങളേയുമൊക്കെ മുറുകെ പിടിക്കുമ്പോൾ മറ്റെയാൾ യാഥാർത്യങ്ങളിലേക്കിറങ്ങി, കാലത്തിനൊത്ത മാറ്റങ്ങളേയും ഉൾക്കൊണ്ടു കൊണ്ട് : സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹത്തിന്റെ ഭാഗമാകുന്നു.
ഇവർ തമ്മിലുള്ള സംഘർഷം കുടുംബത്തിലും, സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് വൈകാരികമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ക്യൂൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ രംഗത്തെത്തിയ ധ്രുവനും, യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ ഇരട്ടകളെ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിലെ ശ്രദ്ധേയമായ മറ്റു രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ ജോയ് മാത്യുവും മുൻ നായിക രേഖയുമാണ്.
യദു യതി, എന്നിവരുടെ മാതാ പിതാക്കളായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ,സാവിത്രിയും എത്തുന്നു.

സംവിധായകൻ രാജസേനൻ, സുധീർ കരമന, നന്ദു,, ഷാജു ശീധർ, രമ്യാ സുരേഷ്, ദിവ്യശ്രീ, അംബികാ മോഹൻ, ഹിമാശങ്കരി, രശ്മി സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സാസ്വികയാണു നായിക. പരമ്പരാഗത ആചാരാനുഷ്ടാനങ്ങളെക്കുറിച്ച് റിസർച്ചു ചെയ്യാനെത്തുന്ന ഗവേഷക സോഫിയ എന്ന കഥാപാത്രത്തെയാണ് സാസ്വിക അവതരിപ്പിക്കുന്നത്.മോഹൻ സിതാരയുടേതാണ് സംഗീതം.
ഛായാഗ്രഹണം – അഴകപ്പൻ.പിആര്‍ഒ വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...