നസ്ലിൻ,അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന “ഐ ആം കാതലൻ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പൂമരം,എല്ലാം ശരിയാകും,ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോക്ടർ പോൾ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ,ടി ജി രവി, സജിൻ ചെറുകയിൽ,വിനീത് വിശ്വം,ലിജോ മോൾ,കവിത, ഐശ്വര്യ, വിനീത് വാസുദേവൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.കോ പ്രൊഡ്യൂസർ-ടിനു തോമസ്സ്.ഛായാഗ്രഹണം- ശരണ്‍ വേലായുധൻ,രചന-സജിന്‍ ചെറുകയില്‍, എഡിറ്റര്‍-ആകാശ് ജോസഫ് ,ഗാനരചന-സുഹൈൽ കോയ,
സംഗീതം- സിദ്ധാര്‍ത്ഥ പ്രദീപ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-വിവേക് കളത്തില്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്-സിനൂപ് രാജ്, എഡിറ്റര്‍-ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈൻ-അരുൺ വെയ്ലർ, വിഎഫ്എക്‌സ്-പ്രോമൈസ്,ടൈറ്റില്‍ പോസ്റ്റര്‍- ശബരീഷ് രവി,സ്റ്റില്‍സ്- ആദര്‍ശ് സദാനന്ദന്‍,പോസ്റ്റര്‍ ഡിസൈന്‍- യെല്ലോടൂത്ത്, ഡയറക്ഷന്‍ ടീം- രോഹിത് ചന്ദ്രശേഖര്‍, ഷിബിന്‍ മുരുകേഷ്, അര്‍ജുന്‍ കെ, റീസ് തോമസ്, അന്‍വിന്‍ വെയ്ന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.