മുകേഷ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന അയ്യർ ഇൻ അറേബ്യ ഉടന്‍ തീയേറ്ററുകളിലേക്ക്

Date:

Share post:

 

 

മുകേഷ്,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് “അയ്യർ ഇൻ അറേബ്യ ” എന്ന പുതിയ പേരിട്ടു.ചിത്രത്തിലെ താരങ്ങളായ ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം,സംവിധായകൻ എം എ നിഷാദ് എന്നിവർ ചേർന്ന്പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ്ഈ പേരുമാറ്റം അറിയിച്ചത്.”അയ്യര് കണ്ട് ദുബായ് ” എന്നായിരുന്നു ആദ്യത്തെ പേര്.വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്.ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യർ ഇൻ അറേബ്യ’ക്ക് ഉണ്ട്.ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായ “അയ്യർ ഇൻ അറേബ്യ”യുടെ ഛായാഗ്രഹണംസിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.പ്രഭാ വർമ്മ,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണൻ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നുഎഡിറ്റർ- ജോൺകുട്ടി.പ്രൊഡക്ഷൻ- കൺട്രോളർ-ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം വിമേക്കപ്പ് -സജീർ കിച്ചു. കോസ്റ്റ്യും-അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ-പ്രകാശ് കെ മധു.സ്റ്റിൽസ്- നിദാദ്,ഡിസൈൻസ്- യെല്ലോടൂത്ത്,സൗണ്ട് ഡിസൈൻ-രാജേഷ് പി.എം,ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്.ചിത്രീകരണം പൂർത്തിയായ “അയ്യർ ഇൻ അറേബ്യ” ഉടൻ പ്രദർശനത്തിനെത്തും.പി ആർ ഒ-എ എസ് ദിനേശ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...