ഇക്കൊല്ലത്തെ അത്തച്ചമയഘോഷയാത്രയില്‍ അതിഥിയായി എത്തിയത് സൂപ്പര്‍താരം മമ്മൂട്ടിയാണ്. ആയിരങ്ങള്‍ നിറഞ്ഞ വീഥിയില്‍ സാധാരണക്കാരനെ പോലെയാണ് മമ്മൂട്ടി എത്തിയത്.സിനിമ നടനാകുന്നതിന് മുന്‍പ് അത്തം ഘോഷയാത്രക്ക് മുന്നില്‍ വായ് നോക്കി നിന്നിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അന്ന് ഈ ഘോഷയാത്ര കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ല. സങ്കല്‍പ്പത്തിന്‍റയോ ഏത് വിശ്വാസത്തിന്‍റേയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്. അത്തച്ചമയം വലിയ സാഹിത്യ സാംസ്കാരിക ആഘോഷമാക്കി മാറ്റണം. ഘോഷയാത്രക്ക് അപ്പുറം സാംസ്കാരിക മേഖലക്ക് സംഭവന നല്‍കിയവരെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് അവരുടെ ലോകോത്തരമായ കലാരൂപങ്ങള്‍ അവതരിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അത്തച്ചമയം കേരളത്തിന്‍റെ വലിയ ടാഗ് ലൈന്‍ ആകുമെന്ന് സംശയമില്ലെന്നും മമ്മൂട്ടി പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം നിലനില്‍ക്കെട്ടെയന്നും മമ്മൂട്ടി ആശംസിച്ചു.