ക്യാന്‍സറിനെ പേടിക്കേണ്ട :മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് ശീലമാക്കൂ

Date:

Share post:

മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുളളതെന്ന് കാലങ്ങളായി തെളിഞ്ഞിട്ടുളളത്. ചെറുപയർ, വൻപയർ, കടല പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകും. മുളപ്പിച്ച പയർവർഗങ്ങള്‍ ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ്. ആരോഗ്യം വര്ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്ഇവയിലുണ്ട്.
സ്ഥിരമായുണ്ടാകുന്ന ദഹനക്കേടും വായു കോപവും ഉണ്ടാക്കുന്ന എന്സൈമുകളെ തടയുന്നതിനും പയര്‍ മുളപ്പിച്ചത് സഹായിക്കുന്നു. മുളപ്പിച്ച പയറുവർഗ്ഗത്തിൽ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു.പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് പയർവർഗങ്ങൾ. പയറിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്സൈമുകള്‍ സഹായിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗിരണം സുഗമമാക്കുന്നു.ബദാം പോലുള്ളവ മുളപ്പിക്കുന്നത് വഴി അവയില്‍ ഒളിഞ്ഞിരിക്കുന്ന പോഷകങ്ങളെ പുറത്തെടുക്കാനാവും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ലൈപേസ് എന്ന ഘടകം മുളപ്പിച്ച ബദാമിലുണ്ട്. ആല്ഫാല്ഫ, മുള്ളങ്കി, കോളിഫ്ലവര്, സോയബീന്‍ തുടങ്ങിയവയിലൊക്കെ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യത്തെ ചെറുക്കുന്ന ആന്റി ഓക്സിഡന്റുകളും ഇവയിലടങ്ങിയിട്ടുണ്ട്.ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ കൂടുതല്‍ ഊര്ജ്ജം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് മുളപ്പിച്ച ധാന്യങ്ങളും, പയര്‍ വര്‍ഗങ്ങളും കഴിക്കുന്നത്. ചെറുപയര്‍, കടല, വെള്ളക്കടല, വന്‍പയര്‍ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നവയാണ്. മുളപ്പിച്ച് പാചകം ചെയ്യുന്ന രീതി നൂറ്റാണ്ടുകളായി ഇവിടെ നിലവിലുണ്ട്. മുളപ്പിച്ച അല്ഫാല്ഫയില്‍ മാംഗനീസ്, വിറ്റാമിന് എ, ബി.സി, ഇ, കെ തുടങ്ങിയവയും അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയർവർഗങ്ങളിൽ 10 മുതൽ 100 ഇരട്ടിവരെ ഉണ്ട്. മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. വേവിക്കാത്ത പച്ചക്കറികളിലും, പഴങ്ങളിലും അടങ്ങിയതിനേക്കാള് ഉയര്‍ന്ന അളവില്‍ എന്സൈമുകള്‍ അടങ്ങിയവയാണ് മുളപ്പിച്ചവ. ശരീരത്തില്‍ നിന്ന് ടോക്സിനുകളും, അനാവശ്യമായ കൊഴുപ്പും പുറന്തള്ളാന്‍ നാരുകള്‍ സഹായിക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...