മലയാളത്തിന്‍റെ മഹാനടൻ മധുവിന്‍റെ നവതിയാഘോഷം ” മധു മൊഴി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

Date:

Share post:

നടൻ , നിർമ്മാതാവ് , സംവിധായകൻ തുടങ്ങി മലയാളസിനിമയിൽ ആറു പതിറ്റാണ്ടുകൾ പിന്നിട്ട മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയോടനുബന്ധിച്ച് ഏഷ്യാനെറ്റും ട്രിവാൻഡ്രം ഫിലിം ഫ്രാറ്റേണിറ്റിയും ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഇവന്റ് ” മധു മൊഴി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.മധുവിനെ ആദരിക്കുന്ന ചടങ്ങാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. തുടർന്ന് ചലച്ചിത്രതാരങ്ങളും പ്രശസ്ത ഗായകരും മധുവിന്റെ ചിത്രങ്ങളിൽ നിന്നുള്ള പാട്ടുകൾ കോർത്തിണക്കിയുള്ള സംഗീതവിരുന്നുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. മോഹൻലാൽ , ബിജു മേനോൻ , ഇന്ദ്രജിത്ത് , സിദ്ദിഖ് , കെഎസ് ചിത്ര , എംജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ , നജിം അർഷാദ് , അഫ്സൽ , രാജലക്ഷ്മി , ഗായത്രി , കൃഷ്ണപ്രഭ തുടങ്ങി നിരവധിപേർ ഈ സംഗീതവിരുന്നിൽ അണിനിരന്നു.കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ , ഷാജി എൻ കരുൺ , പ്രിയദർശൻ , സത്യൻ അന്തിക്കാട് , ജനാർദ്ദനൻ , ദിലീപ് , മണിയൻ പിള്ള രാജു , മേനക , അംബിക , ജലജ , രാഘവൻ , സുധീർ കരമന , ഇടവേള ബാബു , സീമ , ശ്രീലത നമ്പൂതിരി ,സാഗ അപ്പച്ചൻ തുടങ്ങി സിനിമ സാംസ്കാരികമേഖലയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

ഏഷ്യാനെറ്റിൽ ” മധു മൊഴി ” ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 11 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...