ജി സ്‌ക്വാഡ്”, സ്വന്തമായി പ്രൊഡക്ഷൻഹൗസ് അനൗൺസ് ചെയ്ത് ലീയോയുടെ സംവിധായകൻ ലോകേഷ് കനകരാജ്

Date:

Share post:

ഇന്ത്യൻ സിനിമാലോകത്തിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് – ജി സ്‌ക്വാഡ് ലോഞ്ച് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ സമാനതകളില്ലാത്ത സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. സ്ഥിരമായ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ ‘സ്റ്റാർ ഡയറക്ടർ’ ആയി അംഗീകരിക്കപ്പെട്ട സംവിധായകൻ ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്തുമായി സഹകരിച്ച് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ‘തലൈവർ 171’ എന്ന തന്റെ മഹത്തായ ഓപസ് പ്രോജക്റ്റിനായി ഇപ്പോൾ സഹകരിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായക പ്രോജക്ടുകളുടെ കൂടുതൽ ഹെവി ലൈനപ്പ് മുന്നിലുള്ള ലോകേഷ് കനകരാജ് ഇപ്പോൾ തന്റേതായ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുകയാണ്.

“ജി സ്ക്വാഡ്” എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതിനെക്കുറിച്ചു ശ്രീ ലോകേഷ് കനകരാജ് പറഞ്ഞത് ഇപ്രകാരമാണ്, “എന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി അഭിരുചികൾ ആസ്വദിക്കുന്ന പുതിയ വിചിത്രമായ സിനിമകൾ യാഥാർത്ഥ്യമാക്കാനുമുള്ള ആത്മാർത്ഥമായ ശ്രമത്തോടെയാണ് ഞാൻ ജി സ്ക്വാഡിനൊപ്പം ഒരു നിർമ്മാതാവായി ഒരു പുതിയ യാത്ര ആരംഭിക്കുന്നത്. സിനിമാ പ്രേമികളുടെ,എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു”.പി ആർ ഓ പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...