ദളപതി വിജയ് യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ ഇന്നാണ് തിയറ്ററിൽ എത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. എന്നാൽ ചിത്രം തിയറ്ററിൽ എത്തി മണിക്കൂറുകൾക്ക് പിന്നാലെ ചിത്രത്തിൻ്റെ വ്യാജൻ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്.എച്ച് ഡി ക്വാളിറ്റിയുള്ള പ്രിൻ്റാണ് വ്യാജ സൈറ്റുകളിൽ എത്തിയത്. കൂടാതെ ചില ആളുകൾ തിയറ്ററിൽ നിന്ന് ചിത്രം ലൈവ് സ്ട്രീമിങ് നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. റിലീസിന് മുൻപ് തന്നെ ചിത്രത്തിൻ്റെ ആദ്യ ഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. തിയറ്ററിനുള്ളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. ഇതിനെതിരെ നിർമാതാക്കൾ നടപടിയെടുത്തിരുന്നു