അത്ഭുത മുന്നേറ്റം: ആദ്യ ആഴ്ചയിൽ 36 കോടിയിൽപ്പരം കളക്ഷനുമായി കിംഗ് ഓഫ് കൊത്ത രണ്ടാം വാരത്തിലേക്ക്

Date:

Share post:

 

ദുൽഖർ സൽമാൻ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം 36കോടിയില്‍പ്പരം കളക്ഷനുമായി രണ്ടാം വാരത്തിലേക്കു കടക്കുന്നു. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇത്രയും കളക്ഷൻ സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കോടിയും ആർ ഓ ഐ വരുമാനം ഏഴ് കോടിയിൽപരം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്. ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ,അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...