കണ്ണൂർ സ്‌ക്വാഡിലെ സുഷിൻ ശ്യാം ഒരുക്കിയ “കാലൻ പുലി” ലിറിക്കൽ വീഡിയോ റിലീസായി

Date:

Share post:

റിലീസ് ചെയ്ത് ഗംഭീര പ്രേക്ഷക അഭിപ്രായത്തോടെയും നിരൂപക പ്രശംസയോടെയും ഹൗസ്ഫുൾ ഷോകളും അഡിഷണൽ ഷോകളുമായി രണ്ടാം വാരത്തിലും മുന്നേറുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്. വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കഴിഞ്ഞു മുന്നേറുന്ന ചിത്രത്തിലെ “കാലൻ പുലി കതറണ് കതറണ്” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. സുഷിൻ ശ്യാമും അമൽ ജോസുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശി കുമാറാണ് സുഷിൻ ശ്യാം ഒരുക്കിയ ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. പ്രേക്ഷകന് പൂർണ്ണമായും തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജ് ആണ്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് റോണിയും ഷാഫിയും ചേർന്നാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങളുമായി കണ്ണൂർ സ്‌ക്വാഡ് മലയാളികളുടെ സ്വന്തം സ്‌ക്വാഡ് ആയി മാറി. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...