നദികളില്‍ സുന്ദരി യമുന
വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേർന്ന് സംവിധാനം ചെയ്ത ഒരു മലയാളം ഹാസ്യ നാടകമാണ് നദികളിൽ സുന്ദരി യമുന. ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിലാസ് കുമാറും സിമി മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നദികളിൽ സുന്ദരി യമുന’യുടെ സംഗീതം അരുൺ മുരളീധരനാണ്. ഫൈസൽ അലിയാണ് ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.
