മലയാളക്കരയെ ചിരിപ്പിക്കാന്‍ ഒരുങ്ങുന്ന രസികൻ കുടുംബ കഥയായ തോൽവി എഫ്‍സിയുടെ ടീസര്‍ പുറത്തിറങ്ങി. തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി ഒരു കൂടപ്പിറപ്പിനെപ്പോലെയാണ്. ജോലി, പണം, പ്രണയം തുടങ്ങി എല്ലാം ആ കുടുംബത്തിലെ ഓരോരുത്തർക്കും കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിന്‍റെ അകമ്പടിയോടെ എത്തുന്നത്. തോൽവി അത്ര നിസ്സാര കാര്യമല്ല എന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ബാംഗ്ലൂരിലെ ഐടി ജോലി വിട്ട് സ്വന്തം നാട്ടിൽ ചായ് നേഷൻ എന്ന സംരംഭം ആരംഭിക്കുകയാണ് കുരുവിളയുടെ മൂത്ത മകൻ ഉമ്മൻ. കളിക്കുന്ന എല്ലാ കളികളിലും തോൽവി മാത്രം സ്വന്തമാക്കുകയാണ് കുരുവിളയുടെ രണ്ടാമത്തെ മകന്‍റെ ഫുട്ബോള്‍ ക്ലബ്ബായ തമ്പി എഫ്.സി. ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് പറ്റിക്കപ്പെടുകയാണ് കുരുവിള. ഇവരുടേയും ഇവരുമായി ബന്ധപ്പെടുന്നവരുടേയും ജീവിതങ്ങളാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. കുരുവിളയായി ജോണി ആന്‍റണിയും ഉമ്മനായി ഷറഫുദ്ദീനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ളത്.ജോർജ് കോരയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഇതിനകം വേറിട്ട പോസ്റ്ററുകളുമായി പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതും സോഷ്യൽമീഡിയയിലടക്കം ഏറെ സ്വീകാര്യത നേടിയിരുന്നു. ജോർജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ ‘തോൽവി എഫ്‌സി’യുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കുരുവിളയുടെ ഇളയമകന്‍റെ വേഷത്തിൽ എത്തിയിരിക്കുന്നതും ജോർജ്ജ് കോരയാണ്.
അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലതാരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് ‘തോൽവി എഫ്‍സിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് ‘തോൽവി എഫ്‌സി’യുടെ നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളില്‍, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ. ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശ്യാമപ്രകാശ് എംഎസ്, പാട്ടുകൾ ഒരുക്കുന്നത് വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ: ജെപി മണക്കാട്, ഗാനരചന: വിനായക് ശശികുമാർ, കാർത്തിക് കൃഷ്ണൻ, റിജിൻ ദേവസ്യ, പിആർഒ: പി.ശിവപ്രസാദ്, ഹെയ്ൻസ്
എനിക്ക് വേണ്ട നിന്‍റെ കാശും ഊള ചായേം” തോൽവി എഫ്‍സിയുടെ ടീസർ റിലീസായി
Date:
Share post: