ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ്: മലയാള ചലച്ചിത്രമേഖലയിലേക്ക് പുതിയ നിർമ്മാണ-വിതരണ കമ്പനി

Date:

Share post:

 

മലയാള സിനിമകൾ കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് വർഷങ്ങളായി പല പ്രമുഖ കമ്പനികളാണെങ്കിലും, ഈ അടുത്തകാലത്തായി യുവ സംരംഭകരും സിനിമകൾ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരത്തിലൊരു പുത്തൻ ഡിസ്‌ട്രിബ്യുഷൻ കമ്പനിയാണ് ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ് വഴി ഒരുപിടി മലയാള ചിത്രങ്ങൾ ഇപ്പോൾ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു. ആദ്യ ചിത്രം മേഘന രാജ്, ഷീലു എബ്രഹാം, സംവിധായകൻ രാജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജിൻലാൽ സംവിധാനം ചെയ്ത പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘ഹന്ന’യാണ്. ചിത്രം നവംബർ മാസത്തിൽ തീയേറ്ററുകളിൽ എത്തും.അത് കൂടാതെ ആരോട് പറയാൻ ആര് കേൾക്കാൻ, മുറിവ് എന്നീ ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തുന്നത് ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ് വഴിയാണ്. ഇതിനു പുറമേ നിരവധി ചിത്രങ്ങൾ ഇവർ മലയാളത്തിൽ നിന്ന് ഗൾഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് മാർക്കറ്റായ ഗൾഫ് രാജ്യങ്ങളിലേക്ക് എല്ലാ മലയാള ചിത്രങ്ങൾക്കും എത്താനുള്ള വാതിൽ കൂടിയാണ് ഈ കമ്പനി തുറന്നിടുന്നത്. അത്കൊണ്ട് തന്നെ ഇത്തരമൊരു കമ്പനി വലിയ വിജയം വരിക്കേണ്ടത് മലയാള സിനിമയ്ക്കു തന്നെ ആവശ്യമായ കാര്യം കൂടിയാണ്. മികച്ച തുടക്കം നേടിയ ഈ പുത്തൻ സംരംഭം കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കുമെന്നു തന്നെയാണ് മലയാള സിനിമയെ സ്നേഹിക്കുന്നവരുടേയും പ്രതീക്ഷ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...